റിമാൻ്റ് പ്രതി ടോയ്ലറ്റ് ക്ലീനർ കുടിച്ചു; ആശുപത്രിയിലേക്ക് മാറ്റി, സംഭവം തൊടുപുഴ മുട്ടം സബ് ജയിലിൽ
<p><strong>ഇടുക്കി:</strong> റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. എൻഡിപിഎസ് കേസിൽ അറസ്‌റ്റിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ടോയ്ലറ്റ് ക്ലീനർ കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. സംഭവത്തെ തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p><p><strong>(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)