കാട്ടാന ശല്യത്തില്‍ വലഞ്ഞ് അയ്യപ്പൻ കാവ് - ആറളം മേഖല; നെല്യാട് നിർദ്ദിഷ്ട ഹെൽത്ത് സബ് സെന്ററിന് സമീപം കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു.
കാക്കയങ്ങാട് : കാട്ടാന ശല്യത്താൽ പൊറുതി മുട്ടി ആറളം അയ്യപ്പൻ കാവ് മേഖല. ഇന്ന് പുലർച്ചെ മലയോര ഹൈവേക്കരികിൽ നിർദ്ദിഷ്ട പാലാ ഹെൽത്ത് സബ് സെന്ററിനു സമീപം ഇന്ന് പുലർച്ചെ കാട്ടാന രണ്ട് തെങ്ങുകളും പത്തോളം വാഴകളും നശിപ്പിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് കാട്ടനകൾ ഇവിടെ എത്തിയിരുന്നു. അന്ന് കാട്ടാന കാര്യമായ കൃഷി വിളകൾ നശിപ്പിച്ചിരുന്നില്ല.അതിനു തൊട്ട് മുൻപ് കാട്ടാന വന്ന് ആറളം ജല നിധി കിണറിനു സമീപം വെല്യാണ്ടി അബൂബക്കറിന്റെ ഇരുപതോളം വാഴകളും തെങ്ങുകളും നശിപ്പിച്ചിരുന്നു . കഴിഞ്ഞയാഴ്ച നെല്യാട് തന്നെ കാട്ടാന വന്ന് വിവിധ വിളകൾ കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ
