വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അച്ഛനെ മകൻ ചവിട്ടിക്കൊന്നു, പ്രതി അറസ്റ്റില്‍

വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അച്ഛനെ മകൻ ചവിട്ടിക്കൊന്നു, പ്രതി അറസ്റ്റില്‍


കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അച്ഛനെ മകൻ ചവിട്ടി കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. കടുത്തുരുത്തി മൂർക്കാട്ടിൽ മാത്യു (80) നെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ മകൻ എബി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലം വിൽപ്പനയെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്