രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു, ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം. 2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ്. ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. രാത്രി ഒരു മണിക്ക് നടന്ന സംഭവം മൂന്നു മണിയോടുകൂടിയാണ് പുറത്തിറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു<