മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്നു വയസുകാരന് ദാരുണാന്ത്യം

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്നു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന്‍ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ കുന്നുംപുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല