നിങ്ങളാണ് എല്ലാമെന്ന് കരുതരുത്; ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്; ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ രംഗത്ത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നാണ് വിമര്‍ശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാവര്‍ക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി പി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഡല്‍ഹി എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഡല്‍ഹിയിലെ മന്നം സ്മൃതിയില്‍ എല്ലാവര്‍ക്കും വരാമെന്നും വ്യക്തമാക്കി. ദില്ലിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയത് സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും മാത്രം ശ്രമം കൊണ്ടല്ലെന്നും അത് മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്‌നം കൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.