കോഴിക്കോട് നരിക്കുനിയില്‍ തോട്ടില്‍ വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം; പൊലിഞ്ഞത് എല്‍കെജി വിദ്യാര്‍ത്ഥി ഹന ഫാത്തിമ

നരിക്കുനിയില്‍ തോട്ടില്‍ വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം; പൊലിഞ്ഞത് എല്‍കെജി വിദ്യാര്‍ത്ഥി ഹന ഫാത്തിമ



കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിന് സമീപമുള്ള തോട്ടില്‍ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാവുംപൊയില്‍ വേലാകണ്ടിയില്‍ റഊഫ് - സബീന ദമ്പതികളുടെ മകള്‍ ഹന ഫാത്തിമയാണ് മരിച്ചത്.

അപകടം നടന്നയുടന്‍ കുട്ടിയെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍കുണ്ട് നെടിയനാട് ജി.എം.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും