തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ ഒളിവിൽ
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവച്ച കേസിൽ തൊപ്പി ഒളിവിലാണ്. തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെയും പൊലീസ് എതിർത്തിരുന്നു. തുടർന്നാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടിയിരുന്നു