ഡ്രൈവിങ് ടെസ്റ്റ്; മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ് അടിമുടി തിരുത്തി യുഡിഎഫ് സർക്കാർ, സ്ലോട്ടുകളുടെ എണ്ണം കൂട്ടി

ഡ്രൈവിങ് ടെസ്റ്റ്; മുൻ മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ് അടിമുടി തിരുത്തി യുഡിഎഫ് സർക്കാർ, സ്ലോട്ടുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി പുതിയ സർക്കുലർ. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. മോട്ടോർ വാഹന വകുപ്പ് മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് എണ്ണം 50 ആയി ഉയർത്തി. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി

സ്ലോട്ട് വിഭജനം

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് -28

റീടെസ്റ്റ്-20

വിദേശം /പഠനം -2

മാറ്റങ്ങൾ

1 ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ലഭ്യമാക്കും

2 റീ-ടെസ്റ്റ് ഡ്രൈവിങ് ലൈസൻസ് സ്ലോട്ടുകൾ 8 ദിവസത്തിനുള്ളിൽ ലഭ്യമാക്കും

3.ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ 3 ദിവസത്തിനുള്ളിൽ ലഭ്യമാക്കും<മന്ത്രി ഗണേഷ് കുമാർ നടത്തിയ പരിഷ്കാരങ്ങൾമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ കാലത്ത് ഡ്രൈവിങ് ടെസ്റ്റുകളിൽ സമഗ്രമായ മാറ്റം വരുത്തിയിരുന്നു. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാവൂ, ടെസ്റ്റ്‌ വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നെല്ലാമായിരുന്നു ഉത്തരവ്. തുടർന്ന് ഡ്രൈവിങ് സ്കൂളുകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ പഴക്കം 18 ൽ നിന്ന് 22 വർഷം വരെയായി  ഉയർത്തി. ഡ്രൈവിങ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിക്കുകയുണ്ടായി. ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെതിരെയും അന്ന് പ്രതിഷേധം ഉയർന്നിരുന്നു.