മിഠായി കടലാസിൽ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയിൽ യുവാവ് പിടിയിൽ


വൻ വേട്ട, മിഠായി ആണെന്ന് തോന്നും, പക്ഷേ അല്ല, അതിബുദ്ധി അസ്ഥാനത്തായി; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ


കണ്ണൂർ:  തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്. 185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. യുവാവിന്‍റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി