രണ്ട് ദിവസം മുൻപ് മുതലപ്പൊഴിയിൽ നിന്ന് കാണാതായി, ഫ്രീമോന്റെയും ആന്റണിയുടേയും മൃതദേഹങ്ങൾ കണ്ടെത്തി, 2 പേർക്കായി തെരച്ചിൽ
മുതലപ്പൊഴി: തിരുവനന്തപുരത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കിട്ടി. രണ്ട് പേര്‍ക്കായി തെരച്ചിൽ തുടരുന്നു. രണ്ട് ദിവസം മുന്പ് മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഫ്രീമോന്‍റെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ആൻറണിയുടെയും മൃതദേഹങ്ങളാണ് കിട്ടിയത്. മുതലപ്പുഴയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ കണ്ണാന്തുറ തീരത്ത് ഫ്രീമോൻറെ മൃതദേഹം അടിയുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫ്രീമോൻറെ കൂടെയുണ്ടായിരുന്ന ഷിജിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. അടിമലത്തുറ നിന്നാണ് ആൻറണിയുടെ മൃതദേഹം ലഭിച്ചത്. വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന് വേണ്ടി നേവിയുടെ ബോട്ട് അടക്കം തെരച്ചില്‍ നടത്തുന്നുണ്ട്.