വളാഞ്ചേരിയിൽ വൻ ലഹരിവേട്ട; കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിക്കൊപ്പം 43 ഗ്രാം എംഡിഎംഎയും 4 കിലോ കഞ്ചാവും പിടികൂടി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.