ദുരിതാശ്വാസ ക്യാമ്പിൽ തണലായി എം.എസ്.എഫ് മെഡിഫെഡ്
ഇരിട്ടി : അതി ശക്തമായ കാലവർഷക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ പേരാവൂർ നിയോജക മണ്ഡലത്തിലെ ആറളം പഞ്ചായത്തിലെ ആറളം ഫാമിലെ കുടുംബങ്ങളെ എം.എസ്.എഫ് മെഡിഫെഡിന്റെ കണ്ണൂർ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് ആരോഗ്യ ബോധവൽക്കരണവും
പ്രാഥമിക ശ്രുശ്രൂഷവും പകർന്നു കൊടുത്തു.
എം.എസ്.എഫ് മെഡിഫെഡ് ജില്ലാ ജോയിന്റ് കൺവീനർ പി.അൻഷിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത്. കമ്മിറ്റി അംഗങ്ങളായ അനുഗ്രഹ ജോയ്, എൽ. എസ് മീനാക്ഷി , അലീഷ ഫാത്തിമ, എസ് ഐശ്വര്യ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ, വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ റൈഹാനത്ത് സുബി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മുസ്‌ലിം ലീഗ് കീഴ്പ്പള്ളി ശാഖ പ്രസിഡന്റ് ടി.റസാഖ് , ദുബൈ കെ എം സി സി നിയോജക മണ്ഡലം ട്രഷറർ കെ.നിയാസ്, മജീദ്, ടി.പി റയീസ് തുടങ്ങിയവർ സംബന്ധിച്ചു.
