ഡിവൈഎഫ്ഐ നാടക വിവാദം: കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

ഡിവൈഎഫ്ഐ നാടക വിവാദം: കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്ന് മന്ത്രി പിസി വിഷ്ണുനാഥ്


തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം എന്നതാണ് സർക്കാർ നയം. നാടകത്തിന്റെ എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p><p>ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകമാണ് വിവാദമായി മാറിയത്. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തെ ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. നഗ്നത പ്രദർശനം എന്ന ആരോപണമാണ് സാമൂഹിക മാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെതിരായി ചിലർ ഉന്നയിച്ചത്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ പ്രതികരണം. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി.