poonjar-death


  • കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തും മൂന്നിലവിലും, കൂട്ടിക്കല്‍‌ കൊടുങ്ങയിലും ഉരുള്‍പൊട്ടല്‍. പൂഞ്ഞാറിലെ ഉരുള്‍പൊട്ടലില്‍ മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ഭാര്യ റെജീനയും മരിച്ചു

കോട്ടയം ജില്ലയില്‍ അതിശ്കതമായ മഴയില്‍ വ്യാപക നാശനഷ്ടം. പൂ‌ഞ്ഞാര്‍ പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍‌ന്ന് രണ്ടുമരണം. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റെജീനയും മരിച്ചു. അപകടത്തില്‍ അപകടത്തിൽ കാലിനു പരുക്കേറ്റ് വീട്ടിൽ കഴിയുന്നതിനിടെയാണ് ജോസഫിന്‍ ഉരുൾപൊട്ടലിൽപ്പെട്ടത്. ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെടുകയായിരുന്നു. മക്കളായ ജോമിറ്റും സോമിറ്റും ദുരന്തം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല. 

punjar-landslide-death

രാത്രി രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലയൊന്നാകെ ഒഴുകിയെത്തുകയായിരുന്നു മണപ്പാട്ട് വീട്ടിലേക്ക്. വലിയ ശബ്ദത്തോടെ ആഞ്ഞു പതിച്ച പാറക്കൂട്ടങ്ങൾ നാടിനെ ഒന്നാകെ നിശബ്ദമാക്കി. ഇരുട്ട് വീണ് മണ്ണിലൂടെ ആളുകൾ മണപ്പാട് വീട് കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. പ്രതീക്ഷകളെ ഇല്ലാതാക്കി രാവിലെ ഏഴിന് ജോസഫിൻ ജോണിയുടെ മൃതദേഹം കിട്ടി. അപകടത്തിൽ പരുക്കേറ്റ കാലിന് പ്ലാസ്റ്റർ ഇട്ടിരുന്ന അതേ അവസ്ഥയിൽ മകന്‍റെ മൃതദേഹം. മണിക്കൂറുകൾക്കുശേഷം അമ്മ റജീനയുടെ മൃതദേഹവും നിറകണ്ണുകളോടെ നാട് കണ്ടു.

ജോണി തൊട്ടടുത്ത് ബന്ധുവിന്റെ വീട്ടിൽ രാത്രി ഉറങ്ങാൻ പോയതിനാൽ രക്ഷപ്പെട്ടു. ഇവരുടെ രണ്ടു പെൺമക്കളും കൊച്ചിയിലായിരുന്നു. ഒപ്പം രണ്ടുവർഷം മുമ്പ് പണികഴിപ്പിച്ച സ്വപ്ന വീടാണ് തുടച്ചുനീക്കപ്പെട്ടത്. വീട്ടുമുറ്റത്ത് കിടന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും ഒഴുകിപ്പോയി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള പയ്യാനിതോട്ടത്ത് ഇതാദ്യമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്തെ നിരവധി