കണ്ണൂരില്‍ ഓണ്‍ലൈൻ തട്ടിപ്പ്; 54കാരന് നഷ്ടമായത് 17 ലക്ഷം രൂപ; സ്വിറ്റ്സര്‍ലൻഡ് കമ്പനിക്കെതിരെ കേസ്

കണ്ണൂരില്‍ ഓണ്‍ലൈൻ തട്ടിപ്പ്; 54കാരന് നഷ്ടമായത് 17 ലക്ഷം രൂപ; സ്വിറ്റ്സര്‍ലൻഡ് കമ്പനിക്കെതിരെ കേസ്


കണ്ണൂർ: ഓണ്‍ലൈൻ നിക്ഷേപ വാഗ്ദാനത്തില്‍ കുടുങ്ങി കണ്ണൂർ തളിപ്പറമ്പ് സ്വദേശിക്ക് 17 ലക്ഷം രൂപ നഷ്ടമായി. സംഭവത്തില്‍ സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഒരു കമ്പനിക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പതിനായിരം രൂപ നിക്ഷേപിച്ചാല്‍ വെറും രണ്ട് മണിക്കൂറിനകം 13,000 രൂപ തിരികെ ലഭിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ വ്യാജ പരസ്യം കണ്ടാണ് 54കാരനായ പരാതിക്കാരൻ തട്ടിപ്പിനിരയായത്. 2026 ജൂണ്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാപ്പുകൾ ഡൗൺലോഡ് ചെയ്യൂ
ആദ്യം ചെറിയ തുക നല്‍കി നോക്കിയെങ്കിലും വാഗ്ദാനം ചെയ്ത ലാഭമോ മുതലോ തിരികെ ലഭിച്ചില്ല. തുടർന്ന്, നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാമെന്ന തെറ്റായ പ്രതീക്ഷയിലും തട്ടിപ്പുകാരുടെ കബളിപ്പിക്കലിലും വീണ് ഇയാള്‍ പല ഘട്ടങ്ങളിലായി ആകെ 17 ലക്ഷത്തോളം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ഒടുവില്‍ പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്