കോട്ടയം മണിമല കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പൊലീസ്; പഞ്ചായത്ത് മെമ്പർ അടക്കം 6 പേർ അറസ്റ്റിൽ
കോട്ടയം: മണിമല കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്ത് മെമ്പർ അടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബു ആണ് കൊല്ലപ്പെട്ടത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.</p><p>ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം ജോജിയുടെ നേതൃത്വത്തിലെ സംഘം ഷിബുവിനെയും സുഹൃത്തിനെയും മർദിച്ചു. മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ജോജിയുടെ രോഗിയായ അമ്മയെ മരിച്ച ഷിബുവും സുഹൃത്തും ചേർന്ന് ആക്രമിച്ചതിനായിരുന്നു മർദനമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി