വള്ളിത്തോടിൽ ഖബർ കുഴിക്കുന്നതിന്നിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു.
ഇരിട്ടി : വള്ളിത്തോട് മൂന്നാംകുറ്റിയിലെ മാച്ചേരി മൺസൂർ ( 45) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വള്ളിത്തോടിൽ മരണപ്പെട്ട മുണ്ടക്കത്തൊടി മുഹമ്മദലി എന്ന വരുടെ ഖബർ കുഴിക്കവേ മൺസൂറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
