താമരശ്ശേരിക്ക് സമീപം കാർ ബസിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ചുപേർക്ക് പരുക്ക്

താമരശ്ശേരി ദേശീയപാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശേരിക്ക് സമീപം മലപുറത്ത് കാർ ബസിലേക്ക് ഇടിച്ചു കയറി അപകടം. അഞ്ചു പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാത്രി ഒൻപത് മണിയോ ആയിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ട ഫോർച്യൂണർ കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ കോഴിക്കോട് നിന്നും കണ്ണപ്പൻക്കുണ്ടിലേക്ക് പോകുകയായിരുന്ന ആസിം എന്ന ബസിലാണ് ഇടിച്ചത്. കാറിലെയും ബസിലെയും യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്
