
മുംബൈ: തെരുവില്‍ ഭിക്ഷ യാചിച്ചെത്തി മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ പരാഗ് ഷാ. ആ പകലൊന്നു മതിയായിരുന്നു പരാഗ് ഷായുടെ ജീവിത കാഴ്ചപ്പാട് മാറിമറിയാന്‍. 3,383 കോടി രൂപയുടെ ആസ്തിയുള്ള മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം ജൈനഗുരുവിന്റെ നിര്‍ദേശപ്രകാരമാണ് യാചകവേഷത്തില്‍ തെരുവിലിറങ്ങി ഭിക്ഷയാചിക്കാന്‍ തീരുമാനിച്ചത്. മുഷിഞ്ഞ വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തിയ അദ്ദേഹം, സ്വന്തം നിയമസഭാമണ്ഡലമായ ഘാട്‌കോപ്പര്‍ ഈസ്റ്റിലെ തെരുവിലാണ് ഭിക്ഷയാചിച്ചിരുന്നത്.
തെരുവില്‍ വച്ച് അദ്ദേഹത്തിന് ലഭിച്ച 20 രൂപയ്ക്കു മുന്നില്‍ തന്റെ ആയിരക്കണക്കിന് കോടികളുടെ ആസ്തി പോലും നിസ്സാരമായി തോന്നിയെന്ന് പരാഗ് ഷാ വെളിപ്പെടുത്തുന്നു. അവിടെവച്ച് അദ്ദേഹത്തിന്റെ ദയനീയസ്ഥിതി കണ്ട ഒരു പ്രാദേശിക കച്ചവടക്കാരന്‍ സ്‌നേഹത്തോടെ നല്‍കിയ സമൂസ കഴിച്ചപ്പോള്‍, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തെക്കാള്‍ രുചിയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
ഈ വേറിട്ട അനുഭവത്തിലൂടെ തന്നിലെ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും മാറിയതിനൊപ്പം മനുഷ്യരെക്കുറിച്ചും ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷങ്ങളെക്കുറിച്ചും പുതിയ ഒട്ടേറെ തിരിച്ചറിവുകള്‍ നേടാന്‍ സാധിച്ചതായി ഷാ കൂട്ടിച്ചേര്‍ത്തു.
