ചൊക്ലി സി. പി. റോഡിലെ ഒതയോത്ത് സുബൈർ ആണ് നിര്യാതനായത്. പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപമുള്ള "ഷാം" എന്ന വസതിയിലാണ് താമസം.


അബുദാബിയിലേക്ക് കുടുംബസമേതം യാത്ര ചെയ്യാൻ കണ്ണൂർ എയർപോർട്ടിൽ എത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു



മാഹി : കുടുംബസമേതം അബുദാബിയിലേക്ക് യാത്ര ചെയ്യാനായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി സി. പി. റോഡിലെ ഒതയോത്ത് സുബൈർ (65) ആണ് നിര്യാതനായത്. പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപമുള്ള "ഷാം" എന്ന വസതിയിലാണ് താമസം.

പരേതരായ അഹമ്മദ് മുസ്ലിയാരുടെയും ആമിനയുടെയും മകനാണ്.

ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി).

മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ. അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.

മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്), മുഹമ്മദ് അഫീഫ് അൻവർ (മുഴപ്പിലങ്ങാട്).

സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ.

ജനാസ നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45-ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് ഭൗതികശരീരം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും