പാലായില്‍ വിമുക്തഭടനെയും കിടപ്പുരോഗിയായിരുന്ന മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലായില്‍ വിമുക്തഭടനെയും കിടപ്പുരോഗിയായിരുന്ന മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയം: പാലാ കത്തീഡ്രല്‍ പള്ളിക്കു സമീപമുള്ള വീട്ടില്‍ അച്ഛനെയും കിടപ്പുരോഗിയായിരുന്ന മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കുംപുഴ തേക്കിലക്കാട്ടില്‍ പ്രേമാനന്ദന്‍ (63) മകന്‍ അമല്‍ ( 29)എന്നിവരാണ് മരിച്ചത്. അമല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ജോലിക്ക് പോയിരുന്ന ഭാര്യ ശോഭന വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് പ്രേമാനന്ദനെയും മകനെയും മരിച്ച നിലയില്‍ കണ്ടത്. നാളെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാനാവൂ. പോലീസ് സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. പ്രേമാനന്ദന്‍ മുന്‍ സൈനികനും ശോഭന മുനിസിപ്പല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളുമാണ്