സ്വാതന്ത്ര്യം അടിയറവെക്കില്ല, ഓഗസ്റ്റ് 15 ന് ഇരിട്ടിയിൽ ആസാദി സംഗമം സംഘടിപ്പിക്കും: ബഷീർ കണ്ണാടിപറമ്പ

സ്വാതന്ത്ര്യം അടിയറവെക്കില്ല, ഓഗസ്റ്റ് 15 ന് ഇരിട്ടിയിൽ  ആസാദി സംഗമം സംഘടിപ്പിക്കും: ബഷീർ കണ്ണാടിപറമ്പ
കണ്ണൂർ: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ 2022 ആഗസ്ത് 15 ന് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം SDPI കണ്ണൂർ ജില്ലാ കമ്മിറ്റി  'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി  ഇരിട്ടിയിൽ  ആസാദി സംഗമം സംഘടിപ്പിക്കുമെന്ന്  
 ജില്ലാ ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ  പത്രക്കുറിപ്പിൽ അറിയിച്ചു.  

വൈകീട്ട് 4.30 ന് നടക്കുന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ്   പി അബ്ദുൽ ഹമീദ്  ഉദ്ഘാടനം ചെയ്യും.  
 
 സംസ്ഥാന സെക്രട്ടറി  പി ജമീല,  ജില്ലാ പ്രസിഡന്റ്‌  എ സി ജലാലുദ്ദീൻ, ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, എ ഫൈസൽ, സെക്രെട്ടറിമാരായ ശംസുദ്ധീൻ മൗലവി, സുഫീറ അലി  പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ എം  കെ യൂനസ് തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ മണ്ഡലം നേതാക്കന്മാർ നേതൃത്വം നൽകും.