ഇരിട്ടി പുന്നാട്ടെ പി.വി ഹൗസിലെ 2 മരുമക്കൾ നഗരസഭ കൗൺസിലർമാരായി.

നഗരസഭ കൗൺസിലർമാരായി വീട്ടിലെ രണ്ട് മരുമക്കൾ





ഇരിട്ടി :  പുന്നാട്ടെ പി.വി ഹൗസിലെ 2 മരുമക്കൾ നഗരസഭ കൗൺസിലർമാരായി.
കേളോത്ത് അബ്ദുൽ ഖാദറിന്റെയും പിവി സൈനബയുടെയും മക്കളായ  സഹീർ മാസ്റ്ററുടെയും ഫവാസ് പുന്നാടിന്റെയും ഭാര്യമാരാണ് വിവിധ നഗരസഭകളിലെ കൗൺസിലർമാരായത്.

    പി.വി സഹീറിന്റെ ഭാര്യ ടി.വി റാഷിദ ടീച്ചർ തലശ്ശേരി നഗരസഭയിലെ ടൗൺഹാൾ വാർഡിൽ നിന്ന് തലശ്ശേരി നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 
ചിറക്കര കുഞ്ഞാംപറമ്പ യു.പി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയാണ്. വനിത ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ്. 
ടി.വി അബ്ദുറഹിമാൻ മാസ്റ്ററുടേയും ഇ സുബൈദയുടേയും മകളാണ്. എടയന്നൂർ തെരൂർ എം എൽ പി സ്കൂൾ പ്രധാന അധ്യാപകനാണ് സഹീർ. വിദ്യാർത്ഥികളായ സിദ്റത്തുൽ മുൻതഹയും റദ്‌വ സിയാനും മക്കളാണ്.

ഇളയ മകൻ ഫവാസിന്റെ ഭാര്യയാണ് രണ്ടാമത്തെ വിജയി. ഇരിട്ടി നഗരസഭയിൽ ഉളിയിൽ വാർഡിൽ 154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച   ഷബ്ന ടീച്ചർ  ബി എഡ് വിദ്യാർത്ഥിനിയും ഹരിതയുടെ ജില്ലാ ഭാരവാഹിയായിരുന്നു. ഇപ്പോൾ പേരാവൂർ മണ്ഡലം എം എസ് എഫ് സെക്രട്ടറി കൂടിയാണ്. ഇരിട്ടി എം ജി കോളേജിലാണ് ഫവാസ് ജോലി ചെയ്യുന്നത്. ദുആ ഫാസ് മകളാണ്. നരയമ്പാറ സ്വദേശി പാനേരി ബഷീറിന്റേയും പാണബ്രോൻ നസീമയുടേയും മകളാണ് ഷബ്ന  .

കഴിഞ്ഞ ഭരണ സമിതിയിൽ ഇരിട്ടി നഗരസഭയിൽ നിന്ന് കുടുംബത്തിലെ മൂത്ത അംഗം സമീർ പുന്നാട് പുറപ്പാറ വാർഡ് കൗൺസിലറായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചിരുന്നു.