എസ്.ഡി.പി.ഐ പ്രതിഷേധ
പേരാവൂർ: അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ച എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്. ഡി.പിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരിൽ നടക്കും. ക്വട്ടേഷൻ-ഗുണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉപയോഗിക്കുന്ന കാപ്പ നിയമം പൊതുപ്രവർത്തകർക്കെതിരെ ഉപയോഗിക്കുന്നത് നോക്കി നിൽക്കാനാവില്ല. പ്രദേശത്തെ പാർട്ടിയുടെ നേതാവും സാമൂഹ്യ പ്രവർത്തകനുമായ ഷമീർ മുരിങ്ങോടിയെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശനിയാഴ്ച വൈകുന്നേരം 4.30ന് പേരാവൂരിൽ നടക്കുന്ന പ്രതിഷേധ റാലിയിലും പൊതുയോഗത്തിലും മുഴുവൻ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് പാർട്ടി അഭ്യർത്ഥിക്കുന്നു. പൊതുയോഗം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ല-മണ്ഡലം നേതാക്കളും സംബന്ധിക്കുമെന്ന് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.കെ യൂനുസ് ഉളിയിൽ അറിയിച്ചു.