കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് വീണ് ആറ് മരണം; 30 ലേറെ പേര്‍ക്ക് പരിക്ക്

കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് വീണ് ആറ് മരണം; 30 ലേറെ പേര്‍ക്ക് പരിക്ക്


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 39 പേരായിരുന്നു ബസിലുണ്ടായിരുന്നത്. 37 ഐ ടി ബി ബി ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരുമായിരുന്നു ബസിലുണ്ടായിരുന്നത്. ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ബസ് നദിയിലേക്ക് വീണത് എന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ പഹല്‍ഗാം മേഖലയില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമര്‍നാഥ് യാത്രയുടെ സുരക്ഷക്കായി നിയോഗിച്ച ജവാന്മാരാണ് അപകടത്തില്‍പ്പെട്ടത്. ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ചന്ദന്‍വാരിയിലെ സിഗ് മോര്‍ ഫ്രിസ്ലാനില്‍ ബസ് റോഡില്‍ നിന്ന് തെന്നി നദിയിലേക്ക് വീഴുകയായിരുന്നു. 19 ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് ഉടന്‍ പാഞ്ഞെത്തി. പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ( എസ് ഡി ആര്‍ എഫ് ) ഉള്‍പ്പെടെയുള്ള പ്രാദേശിക അധികാരികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍

പരിക്കേറ്റ 30 പേരെ പഹല്‍ഗാമില്‍ പ്രഥമശുശ്രൂഷ നല്‍കി അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് (ജി എം സി) റഫര്‍ ചെയ്തിട്ടുണ്ട്. നിസാര പരിക്കുകളോടെ മറ്റ് മൂന്ന് പേര്‍ പഹല്‍ഗാമിലെ ഉപജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജി എം സി അനന്ത്‌നാഗ്, ജില്ലാ ആശുപത്രി അനന്ത്‌നാഗ്, എസ്ഡിഎച്ച് സീര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി അനന്ത്‌നാഗ് ജില്ലാ കളക്ടര്‍ ഡോ. പിയൂഷ് സിംഗ്ല അറിയിച്ചു.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

അപകടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത് അതീവ വേദനയുണ്ടാക്കുന്നു. എന്റെ പ്രാര്‍ത്ഥനയും ചിന്തകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ,' അമിത് ഷാ പറഞ്ഞു.