മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാര്‍ വരുന്നു; ഇന്നോവ ക്രിസ്റ്റ

മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാര്‍ വരുന്നു; ഇന്നോവ ക്രിസ്റ്റ

ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് ടൂറിസം വകുപ്പ് പുതിയ കാറുകള്‍ വാങ്ങുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി ചൂണ്ടിക്കാട്ടി മൂന്‍പ് അഞ്ച് കാറുകള്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചിരുന്നു.

തിരുവനന്തപുരം: ആറു മാസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ യാത്ര കറുത്ത ഇന്നോവ ക്രിസ്റ്റയില്‍ നിന്ന് കറുത്ത കിയ കാര്‍ണിവല്‍ കാറിലേക്ക് മാറ്റിയതിനു പിന്നാലെ മന്ത്രിമാരും പുതിയ കാറിനു പിന്നാലെ. മന്ത്രിമാര്‍ക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 10 പുതിയ കാറുകളാണ് വാങ്ങുന്നത്.

കാറുകള്‍ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ക്കുള്ള കാര്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലെ കാറുകള്‍ക്ക് പഴക്കം കൊണ്ട് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. പുതിയ കാര്‍ വാങ്ങുമ്പോള്‍ പഴയ കാറുകള്‍ ടൂറിസം വകുപ്പിനെ തിരിച്ചേല്‍പ്പിക്കണം.

ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് ടൂറിസം വകുപ്പ് പുതിയ കാറുകള്‍ വാങ്ങുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി ചൂണ്ടിക്കാട്ടി മൂന്‍പ് അഞ്ച് കാറുകള്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചിരുന്നു.