തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ കർഷക ദിനം ആചരിച്ചു

തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ കർഷക ദിനം ആചരിച്ചു



തൊണ്ടിയിൽ: കുട്ടികളിൽ ജൈവ പരമ്പരാഗത കൃഷി രീതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം വിപുലമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആറളം ഹൈസ്കൂൾ റിട്ട. അധ്യാപകനും മികച്ച കർഷകനുമായ പി. പി. രവീന്ദ്രനെ മൊമെന്റോ നൽകി ആദരിച്ചു. കൃഷിയുടെ മഹത്വത്തെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ജൈവ കൃഷി രീതിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.

കൃഷിയെക്കുറിച്ചും കർഷകദിനത്തെ കുറിച്ചും കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പിടിഎ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ.എസ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷിജോ മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. കാർഷിക ക്ലബ്ബ് കൺവീനറായ ലാലി കുര്യാക്കോസ് പരിപാടികൾക്ക് നേതൃത്വം നൽകി.