വ്യാജ പൊലീസ് സ്റ്റേഷന്‍ ഉണ്ടാക്കി പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയത് എട്ടു മാസം; നാട്ടുകാരുടെ പണം തട്ടിയ സംഘം പിടിയിൽ

പ്രതീകാത്മക ചിത്രം
പട്ന: വ്യാജ പൊലീസ് സ്റ്റേഷൻ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഘം പിടിയടിൽ. ബിഹാറിലെ പട്നയിലാണ് വ്യാജ പൊലീസ് സ്റ്റേഷന്റെ മറവിൽ പൊലീസ് ചമഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്ന് പണം തട്ടിയത്. ഏകദേശം എട്ടുമാസത്തോളമാണ് വ്യാജ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് പ്രവർത്തിച്ചത്. പൊലീസ് വേഷത്തിൽ സ്റ്റേഷനിലുള്ള സംഘം നൂറിലേറെ പേരിൽ നിന്നാണ് പണം തട്ടിയത്.
ഹോട്ടലിലാണ് പൊലീസ് സ്റ്റേഷൻ സെറ്റിട്ട് സംഘം പണം തട്ടിയത്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരിൽ നിന്നാണ് ഇവർ പണം തട്ടിയത്. പൊലീസ് യൂണിഫോം, നാടന്‍ തോക്ക് അടക്കം ഒർജിനലിനെ വെല്ലുന്ന വിധമാണ് തട്ടിപ്പുകാർ വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നത്.