അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനമൊരുക്കും. ജില്ലാ ജാഗ്രതാസമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എൻ ജി ഒ പ്രതിനിധികളുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ ജി ഒകൾക്ക് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്.