കൊട്ടിയൂർ തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി പാര്‍ട്ടി ഓഫീസ് തുറന്നു നല്കി മുസ്ലിംലീഗ് അയ്യപ്പൻ കാവ് പുഴക്കര ശാഖ കമ്മിറ്റി
കാക്കയങ്ങാട് :കൊട്ടിയൂർ വൈശാഖ മഹോത്സവം കഴിഞ്ഞ് തിരിച്ചു തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ബസ് സാങ്കേതിക കാരണങ്ങളാൽ വഴിയിൽ കുടുങ്ങിയ തീർത്ഥാടകർക്ക് പുഴക്കര ശാഖ മുസ്ലിം ലീഗ് ഓഫീസ് ആശ്വാസ കേന്ദ്രമായി... അമ്പതോളം വരുന്ന ഫാമിലി അവർക്ക് വേണ്ടുന്ന ഭക്ഷണവും വെള്ളവും മറ്റു അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുത്തു അതിനു വേണ്ടി നേതൃത്വം നൽകിയ പുഴക്കര ശാഖ മുസ്ലിം ലീഗ് സെക്രട്ടറി ശിഹാബ് സി എച്ച് ,മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഹറൂഫ് കുന്നത്ത്, മുസ്ലിം ലീഗ് പ്രവർത്തകരായ ഷുക്കൂർ കെ വി,നിസാർ പി എന്നിവർ അതിനുവേണ്ട നേതൃത്വം നൽകി