വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന് ദാരുണാന്ത്യം

വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന് ദാരുണാന്ത്യം




പരിയാരം: വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന് ദാരുണാന്ത്യം. പുറവൂര്‍ പള്ളിക്കല്‍ പു മമ്മു (72) ആണ്
ചികിത്സക്കിടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് പന്ത്രണ്ടിനാണ് മമ്മുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ: കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നബീസു. മക്കള്‍: സറീന, ജബ്ബാര്‍ (കുവൈറ്റ്), സമീറ. മരുമക്കള്‍: ഷുക്കൂര്‍ (പുറവൂര്‍), ഹഫീമ (എടയന്നൂര്‍), റിയാസ് (കാട്ടാമ്പള്ളി). കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.