കണ്ണൂരിൽ കോക്ക്‌ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ : കാൽടെക്സ് എൻ.എസ് ടാക്കീസിന് സമീപത്തെ കണ്ണൂർ കോക്ക്‌ടെയിലിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ജൂസ് കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതിയുയർന്നത്.
ചികിത്സ തേടിയവർ കണ്ണൂർ ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് പരാതി നൽകി. കടയിൽ പരിശോധന നടത്തിയ അധികൃതർ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
.
