ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തി

ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തി


കൊട്ടിയൂർ: ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠയും അനുബന്ധ ചടങ്ങുകളും നടന്നു. കൊട്ടിയൂർ ക്ഷേത്ര ആചാര്യൻ പടിഞ്ഞാറ്റ നമ്പൂതിരി മുഖ്യ കർമികത്വം വഹിച്ചു.

നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര പുനഃരുദ്ധാരണം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.