ബഫർ സോണ്‍: അടങ്ങാതെ കർഷക രോഷം, ചിങ്ങം ഒന്ന് കർഷക ദിനത്തില്‍ കരിദിനം ആചരിക്കുന്നു

ബഫർ സോണ്‍: അടങ്ങാതെ കർഷക രോഷം, ചിങ്ങം ഒന്ന് കർഷക ദിനത്തില്‍ കരിദിനം ആചരിക്കുന്നു


കർഷക ജനതയുടെ ആശങ്ക പരിഹരിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള നീക്കം കേരള സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ മെല്ലേപ്പോക്കാണ് ഉണ്ടാവുന്നതെന്നാണ് കാഞ്ഞിരപ്പളളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അഭിഫ്രായപ്പെടുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് വ്യക്തമാക്കി കെ സി ബി സിയും രംഗത്ത് എത്തിയിട്ടുണ്ട്.

തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

റോഡുകളും പാലങ്ങളും മറ്റും നിർമ്മിക്കുന്നതിന് പൊന്നിൻ വിലകൊടുത്ത് ഭൂമി വിലയ്ക്കെടുക്കുന്ന സർക്കാർ, ഫോറസ്റ്റ് ഏരിയ വർദ്ധിപ്പിക്കുന്നതിന് കർഷകരുടേയും സാധാരണക്കാരുടെയും ഭൂമി EFL,ESA,ESZ തുടങ്ങിയ ഉത്തരവുകൾ വഴി കർഷകനെ മണ്ണിൽ നിന്ന് ആട്ടിപ്പായിച്ച ശേഷമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് കർഷക സംഘടനയായ വി ഫാം ഫൌണ്ടേഷന്‍ വിമർശിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വന്യമൃഗങ്ങൾ നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നതിനും കൃഷിയിടത്തിൽ ഇറങ്ങുന്നതിനും അവസരമൊരുക്കുന്നു. കർഷകനെ അവന്റെ മണ്ണിൽ നിന്ന് ആട്ടിയോടിക്കുന്നതിന് ഇറക്കിയ അവസാനത്തെ ഉത്തരവാണ് ബഫർ സോണെന്നും അവർ വ്യക്തമാക്കുന്നു

കേരളത്തിന്റെ ഭൂവിസ്തൃതിക്കാനുപാതികമല്ലാതെ വന്യമൃഗ സങ്കേതങ്ങൾ കേരളത്തിൽ പ്രഖ്യാപിച്ചുകൊണ്ട് വന വിസ്ത്രിതി വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിലനിൽപ്പിനായി എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് 31/08/22 ന് കെ സി ബി സി മുൻകൈ എടുത്ത് എറണാകുളത്ത വിവിധ സാമുദായിക, കർഷക സംഘടനകളുടെ യോഗം വിളിച്ചത്. ആ യോഗത്തിൽ ബഫർ സോൺ അടക്കമുള്ള മുഴുവൻ കർഷക വിരുദ്ധ നിലപാടുകൾക്കെതിരേയും എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി യോജിച്ച് പോരാട്ടത്തിന് തീരുമാനമായിരിക്കുന്നു.

കർഷകരോടൊപ്പം മറ്റ് ദുർബല ജനവിഭാഗങ്ങളായ മത്സ്യ തൊഴിലാളികളെയും ആദിവാസി ജനവിഭാഗങ്ങളെയും ഈ പോരാട്ടത്തിൽ സഹകരിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ അതിജീവന സമിതിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് ബുധനാഴ്ച രാവിലെ 10.30 മണിക്ക് അതിജീവന മാർച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് കണ്ണൂർ രൂപതാ അദ്ധ്യക്ഷൻ മാർ അലക്സ് വടക്കുംതല പിതാവ് ഉദ്ഘാടനം ചെയ്യും

അതേസമയം ബഫർ സോൺ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളം സ്വീകരിച്ച് വരുന്ന നിലപാടിനുള്ള അംഗീകാരമാണിത്: കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനം സുപ്രീം കോടതിയിൽ പ്രത്യേകമായി ഹർജി നൽകണമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.