ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു: രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം, ഇനി പഞ്ചാബും കൂടി

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു: രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം, ഇനി പഞ്ചാബും കൂടി


ബുധനാഴ്ചയാണ് ശിഹാബ് രാജസ്ഥാനിലെ നാഗൂർ ജില്ലയില്‍ പ്രവേശിച്ചത്. കനത്ത ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവുമായി ഇടക്ക് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനില്‍ മഴ പെയ്തത് ആശ്വാസമായി. ശിഹാബിനെ എല്ലാവിധ സുരക്ഷയുമായി വലിയ പൊലീസ് സംഘവും ഉണ്ട്. അജ്മീറിലെത്തിയ സമയത്ത് ശിഹാബിനെ കാണാന്‍ തടിച്ച് കൂടിയ ജനങ്ങളെ പിരിച്ച് വിടാന്‍ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിയും വന്നിരുന്നു.

ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

സുരക്ഷ ക്രമീകരണങ്ങള്‍ മുന്‍ നിർത്തി ഓഗസ്റ്റ് 15 ന് ശിഹാബിന് യാത്രാനുമതി നല്‍കിയിരുന്നില്ല. അജ്മീറില്‍ ഹോട്ടല്‍ സുഹാസയില്‍ ആയിരുന്നു അന്നേ ദിവസം താമസം. ശിഹാബിനെ കാണാനായി വലിയ ജനക്കൂട്ടം ഹോട്ടലിന് മുന്നില്‍ തടിച്ച് കൂടിയിരുന്നെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അജ്മീർ ദർഗയില്‍ മുന്‍കൂട്ടി അറിയിക്കാതെ പുലർച്ചെ നാലിനായിരുന്നു എത്തിയത്. എന്നാല്‍ അവിടെയും വലിയ ജനത്തിരക്കായിരുന്നു. കാൽ ലക്ഷത്തോളം പേരാണ് കിഷൻഗഡ് പട്ടണത്തിൽ ശിഹാബിനെ കാണാൻ കാത്തുനിന്നത്

അതേസമയം, കേരളത്തിലെ പ്രമുഖ പണ്ഡിതരായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആലിക്കുട്ടി മുസ്ല്യാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ എന്നിവരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങിയായിരുന്നു ശിഹാബ് യാത്ര ആരംഭിച്ചത്. കാന്തപുരം തന്റെ പ്രത്യേക കത്ത് നല്‍കുകയും ചെയ്തു. യാത്രയില്‍ പ്രതിസന്ധിയുണ്ടായാല്‍ അറിയിക്കണമെന്ന് പറഞ്ഞവര്‍ നിരവധിയാണെന്നും ശിഹാബ് യാത്ര പുറപ്പെടുന്നതിന് മുമ്പ് വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 1957ല്‍ ഏകദേശം സമാനമായ രീതിയില്‍ ഹജ്ജിന് പുറപ്പെട്ട് പാകിസ്താനില്‍ നിന്ന് തിരിച്ചുപോരേണ്ടി വന്ന വ്യക്തിയാ അബ്ദുഹാജിയില്‍ നിന്നടക്കം ഒരുപാട് വിവരങ്ങള്‍ കിട്ടിയതായും ശിഹാബ് പറഞ്ഞിരുന്നു.

കേരളം കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ പഞ്ചാബ് സംസ്ഥാനങ്ങള്‍ പിന്നിട്ട് വാഗ അതിര്‍ത്തി വഴി പാകിസ്താനിലേക്ക്. ശേഷം ഇറാനും ഇറാഖും കുവൈത്തും കടന്നാണ് സൌദിയിലേക്ക് എത്തേണ്ടത്. ഏകദേശം 8650 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിവേണം മക്കയിലെത്താന്‍. ഇതിനായി 280-മുതല്‍ 300 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രയുടെ ഓരോ വിവരങ്ങള്‍ സഹായികളുടെ സഹായത്തോടെ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നുണ്ട് ശിഹാബ്. ഇന്ത്യന്‍ അതിർത്തിവരെ മാത്രമേ സഹായി കൂടേയുണ്ടാകു. അതിന് ശേഷം തനിച്ചായിരിക്കും ശിഹാബിന്റെ യാത്ര. എന്നാല്‍ ശിഹാബിനെ വരവേല്‍ക്കാനിയ പാകിസ്താനിലുള്‍പ്പടെ നിരവധിയാളുകള്‍ കാത്തിരിക്കുകയാണെന്ന വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.