ഇരിട്ടി ടൗണിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തമുൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരിട്ടി നഗരസഭാ ആരോഗ്യവിഭാഗം ഇരിട്ടി,കീഴൂർ,പയഞ്ചേരി എന്നിടങ്ങളിലെ ഹോട്ടലുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. പതിനെട്ടോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഇതിൽ അഞ്ചോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ സാധനങ്ങളായ ബീഫ്,മീൻകറി,പൊരിച്ച മൽസ്യം,കുബ്ബൂസ്,സള്ളാസ് ,പച്ചടി,വറവ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചത്
