ശാന്തിഗിരി കൈലാസംപടിക്ക് സമീപം കൃഷിയിടത്തിൽ വീണ്ടും ഗര്‍ത്തം കണ്ടെത്തി

ശാന്തിഗിരി കൈലാസംപടിക്ക് സമീപം കൃഷിയിടത്തിൽ വീണ്ടും ഗര്‍ത്തം കണ്ടെത്തി


ശാന്തിഗിരി കൈലാസംപടിക്ക് സമീപം കൃഷിയിടത്തിൽ വീണ്ടും ഗര്‍ത്തം കണ്ടെത്തി. ഇമ്പിക്കാട്ട് സജിയുടെ കൃഷിയിടത്തിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. കൃഷിയിടത്തിലെ ഗര്‍ത്തം രൂപപ്പെട്ടതോടെ ഭീതിയിലാണ് സജിയും കുടുംബവും. ഇവരുടെ വീടിനുള്ളിലും വിള്ളലുകൾ വർദ്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

വർഷങ്ങളായി കൈലാസം പടിയില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെടുകയും വീടുകള്‍ തകരുകയും ചെയ്തതിനെ തുടർന്ന് 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സമീപ സ്ഥലത്തും ഭൂമിയിൽ ഗര്‍ത്തം രൂപപ്പെടുന്നത് കണ്ടെത്തിയത്.



സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി, എന്നിവര്‍ സന്ദര്‍ശിച്ചു. ഭൂമിയിൽ വിള്ളൽ കണ്ടത്തിയത് ജില്ലാ കലക്ടറെ അറിയിക്കുമെന്നും വിശദമായ പഠനം നടത്താൻ നടപടിക്ക് ശ്രമിക്കമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അറിയിച്ചു.