മദ്യ ലഹരിയില്‍ ആംബുലന്‍സ് ഓടിച്ച് വാഹനങ്ങളെ ഇടിച്ച് നിര്‍ത്താതെ പോയി; ഡ്രൈവര്‍ പിടിയില്‍

മദ്യ ലഹരിയില്‍ ആംബുലന്‍സ് ഓടിച്ച് വാഹനങ്ങളെ ഇടിച്ച് നിര്‍ത്താതെ പോയി; ഡ്രൈവര്‍ പിടിയില്‍


തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച ആംബുലന്‍സ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനുശേഷം നിര്‍ത്താതെ പോയ ആംബുലന്‍സിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഡ്രൈവര്‍ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് സമന്വയാ നഗറില്‍ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയും മറ്റു വാഹനങ്ങള്‍ക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തത്.

തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് ഡ്രൈവറെ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടര്‍ന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു