തമിഴ് സിനിമയിൽ വില്ലൻ റോളിൽ ആറളം സ്വദേശി അലി
തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ ആറളം സ്വദേശി അലി.വില്ലൻ കഥാപാത്രത്തിലൂടെയാണ് അലി അഭിനയിക്കുന്നത്.അട്ടപ്പാടി, പൊള്ളാച്ചി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന തമിഴിലെ പ്രമുഖ സംവിധായകനായ സഞ്ജീവ് ഒരുക്കുന്ന രക്ത വാടയ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അലി അഭിനയിക്കുന്നത്.
ആസിഫലി നായകനായ കുഞ്ഞെൽദോ, മോഹൻ ലാൽ നായകനായ 12 th Man എന്നീ സിനിമകളിൽ ചെറിയ വേഷം ചെയ്തെങ്കിലും രക്ത വാടയ് സിനിമയിൽ വില്ലൻ കഥ പത്രമായാണ് അലി മിന്നി തിളങ്ങുന്നത്
