മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊന്നു


മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ കൂപിതനായി മകന്‍ തീകൊളുത്തിയ സ്ത്രീ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മണൂര്‍ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി മകന്‍ മനോജ് (40) അമ്മയെ വീട്ടിനുള്ളില്‍ വെച്ച് തീകൊളുത്തി പൊള്ളലേല്‍പ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശൂപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്.

മനോജിനെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.