ബൈക്കില്‍ നിന്നും വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു


ബൈക്കില്‍ നിന്നും വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

ഇരിട്ടി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു. കുന്നോത്ത്, മൂസാന്‍ പീടികയിലെ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ തുരുത്തേല്‍ ഹൗസില്‍ ലസിത (47) ആണ് മരണപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയും വീരാജ് പേട്ട സിദ്ധാപുരം സ്വദേശിയുമായ ഭര്‍ത്താവ് ടി.എ. രാജനൊപ്പം ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ വള്ളിത്തോട് പെരിങ്കരിയില്‍ വെച്ച് ലസിത തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇവരെ ഇരിട്ടിയിലും, പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു. രഞ്ജിത്ത്, രനിത എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് സിദ്ധാപുരം ഭര്‍ത്തൃ ഗൃഹത്തിലെ വീട്ടുവളപ്പില്‍