ഇന്ന് ദേശീയ അധ്യാപക ദിനം; ഓർമ്മിക്കാം പ്രിയ അധ്യാപകരെ

ഇന്ന് ദേശീയ അധ്യാപക ദിനം; ഓർമ്മിക്കാം പ്രിയ അധ്യാപകരെ


ഇന്ന് ദേശീയ അധ്യാപക ദിനം. രണ്ടാമത്തെ രാഷ്ട്രപതിയും ചിന്തകനും ദാര്‍ശനികനും ആയിരുന്ന ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അധ്യാപക ദിനം ആചരിക്കുന്നത്.


തന്റെ ജന്മദിനം തനിക്ക് വേണ്ടി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്ന ഡോ എസ് രാധാകൃഷ്ണന്റെ എളിയ നിര്‍ദേശമാണ് അധ്യാപക ദിനത്തിന് പിന്നില്‍.


മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിലോസഫി അധ്യാപക വൃത്തിയില്‍ നിന്നും എസ് രാധാകൃഷ്ണന്‍ രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനം വഹിച്ചപ്പോഴും അധ്യാപനമായിരുന്നു രാധാകൃഷ്ണന് എല്ലാം. ഗഹനമായ ഭാരതീയ തത്വചിന്തയെ ലോകത്തിന് മുന്നില്‍ ആ അധ്യാപകന്‍ ലളിതമായി പരിചയപ്പെടുത്തി.


അധ്യാപകന്‍, തത്വചിന്തകന്‍, രാഷ്ട്രതന്ത്രജ്ഞന്‍ എന്നിങ്ങനെ ഇടപെട്ട ഇടങ്ങളിലെല്ലാം നല്ല പാഠങ്ങള്‍ അവശേഷിപ്പിച്ചു പോയ ആ മഹാനുഭാവന്റെ ഓര്‍മകളാണ് ഓരോ അധ്യാപക ദിനത്തെയും ധന്യമാക്കുന്നത്. എല്ലാ അധ്യാപകർക്കും ചക്കരക്കൽ വാർത്തയുടെ ആശംസകൾ. ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അറിവ്. അറിവ് പകര്‍ന്നു തരുന്നവരെല്ലാം അധ്യാപകരാണ്..