കണ്ണില്ലാത്ത ക്രൂരത; പാദസരം കൈക്കലാക്കാന്‍ 100വയസ്സുകാരിയുടെ ഇരുപാദങ്ങളും വെട്ടിമാറ്റി

കണ്ണില്ലാത്ത ക്രൂരത; പാദസരം കൈക്കലാക്കാന്‍ 100വയസ്സുകാരിയുടെ ഇരുപാദങ്ങളും വെട്ടിമാറ്റി


രാജസ്ഥാനില്‍ 100 വയസുള്ള വയോധികയോട് കൊടും ക്രൂരത. പാദസരം മോഷ്ടിക്കാന്‍ ഇവരുടെ കാല്‍പാദം വെട്ടിമാറ്റുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് അജ്ഞാതരായ അക്രമികള്‍ ജമുന ദേവി എന്ന വൃദ്ധയെ ആക്രമിച്ചത്.

ഇവര്‍ വീടിന് സമീപം ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്നു. കഴുത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു,’ പോലീസ് പറയുന്നു.

ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വെട്ടിമാറ്റിയ കാലുകളും അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാന്‍ ചില സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പൊലീസ്. സംഭവസമയത്ത് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു, മകള്‍ ക്ഷേത്രത്തില്‍ പോയിരുന്നു.