ദീപാവലിക്ക് രാത്രി എട്ടു മുതൽ 10 വരെ പടക്കം പൊട്ടിക്കാം; കടകളിൽ ഹരിത പടക്കം മാത്രമെ വിൽക്കാവൂ; സര്‍ക്കാര്‍ ഉത്തരവിറക്കി

ദീപാവലിക്ക് രാത്രി എട്ടു മുതൽ 10 വരെ പടക്കം പൊട്ടിക്കാം; കടകളിൽ ഹരിത പടക്കം മാത്രമെ വിൽക്കാവൂ; സര്‍ക്കാര്‍ ഉത്തരവിറക്കി



തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർ‌പ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ദീപാവലിക്ക് രാത്രി എട്ടു മുതൽ‌ പത്തുവരെ പടക്കം പൊട്ടിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Also Read-ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാര്‍ ആഹ്വാനം ; എംഎല്‍എമാര്‍ ശനിയാഴ്ച ദീപം തെളിയിക്കും

ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണു നിർദേശം. കടകളിൽ ഹരിത പടക്കം മാത്രമേ വില്‍ക്കാവൂ എന്നും ഉത്തരവിൽ നിർദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.