ഓട്ടോമൊബൈൽ വർക് ഷോപ്പ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം 19 ന്

ഓട്ടോമൊബൈൽ വർക് ഷോപ്പ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം 19 ന്
ഇരിട്ടി:  ഓട്ടോമൊബൈൽ വർക് ഷോപ്പ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം 19 ന് രാവിലെ 10ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ വിവിധ പരിക്ഷകളിൽ വിജയികളായവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴളപ്പിൽ ആദരിക്കും. സംസ്ഥാന പൊലുഷൻ കൺട്രോൾ ബോർഡ് അസി.എഞ്ചിനിയർ കെ.വി. ഷെൽമജ പൊലൂഷൻ നിയമങ്ങളും വർക്ക് ഷോപ്പുകളും എന്ന വിഷയത്തിൽ ക്ലാസെടുക്കും. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനവുമുണ്ടാകുമെന്നും സമ്മേളന ദിവസം യൂണിറ്റിലെ മുഴുവൻ വർക്ക്ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും അവധിയായിരിക്കുമെന്നും ഭാരവാഹികളായ പ്രദീപൻ പൂന, പി.ആർ.പി. രതീഷ്, കെ.രഞ്ചിത്ത് കുമാർ, രജേഷ് കല്ലുമുട്ടി, മനോജ് വള്ളിത്തോട്, സന്തോഷ് കോറ എന്നിവർ അറിയിച്ചു.