ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 23 ന് ഞായറാഴ്ച ഇരിട്ടിയിൽ

ആൾ കേരളാ  പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 23 ന് ഞായറാഴ്ച ഇരിട്ടിയിൽഇരിട്ടി: ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഞായറാഴ്ച  ഇരിട്ടി എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10. 30ന് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സെബാസ്ററ്യൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് മുഖ്യഭാഷണം നടത്തും. സംസ്ഥാന ജനറൽ സിക്രട്ടറി സംഘടനയിലെ അംഗങ്ങളുടെ വിവിധ പരീക്ഷകളിൽ  മികച്ച വിജയം നേടിയ മക്കളെ  അനുമോദിക്കും. കേരളാ മാണി ലെൻഡേഴ്‌സ് ആക്ട് അനുസരിച്ച് ലൈസൻസ് എടുത്ത് പണമിടപാടുകൾ നടത്തുന്ന ഏക സംഘടനയാണ് അൽ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസ്സിയേഷൻ എന്നും പതിനായിരത്തോളം സ്ഥാപങ്ങൾ സംഘടനക്ക് കീഴിൽ ഉണ്ടെന്നും ജില്ലാ പ്രസിഡന്റ് സെബാസ്ററ്യൻ ഫ്രാൻസിസ്, ജില്ലാ ജനറൽ സിക്രട്ടറി സുരേഷ് ബാബു, സ്റ്റേറ്റ് സിക്രട്ടറി ബിനീസ് ജോസഫ്, ജില്ലാ ട്രഷറർ സെബാസ്ററ്യൻ തോമസ്, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് തൈപ്പാടത്ത് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.