തില്ലങ്കേരി മച്ചൂർ മലയിൽ അന്താരാഷ്ട്ര യോഗാ
റിസര്‍ച്ച് സെന്റര്‍ സ്ഥലമേറ്റെടുപ്പിന് 2.5 കോടി
കാക്കയങ്ങാട്: തില്ലങ്കേരിയില്‍ അന്താരാഷ്ട്ര യോഗാ റിസര്‍ച്ച് & സ്റ്റഡി സെന്റര്‍ സ്ഥലമേറ്റെടുപ്പിന് 2.53 കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ ശൈലജ എംഎല്‍എ അറിയിച്ചു. തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂര്‍മല പ്രദേശത്തെ 12.65 ഏക്കര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട യോഗാ സെന്റര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. യോഗാ പരിശീലനത്തിനൊപ്പം, ജൈവ കൃഷി, പരമ്പരാഗത കലാ പരിശീലനം എന്നിവയും യോഗാ റിസര്‍ച്ചും ഉള്‍പ്പെടെ സാധ്യമാവുന്നൊരു കേന്ദ്രമായി റിസര്‍ച്ച് സെന്ററിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. സമദ്ര നിരപ്പില്‍ നിന്നും 390 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്. ജീവിത ശൈലീ രോഗ നിയന്ത്രണത്തിനൊപ്പം ടൂറിസം മേഖയെ കൂടെ ലക്ഷ്യം വച്ചാണ് കേന്ദ്രം ഒരുങ്ങുന്നത്. വിമാനത്താളത്തോടടുത്ത് കിടക്കുന്ന പ്രദേശം എന്ന നിലയില്‍ മലബാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്ന പ്രദേശത്താണ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. ലൈബ്രറി, ഔഷദ സസ്യ തോട്ടം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, താമസ സൗകര്യം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് അന്താരാഷ്ട്ര യോഗാ റിസര്‍ച്ച് & സ്റ്റഡി സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. കായിക യുവജന കാര്യാലയമാണ് യോഗാ സെന്ററിന് സ്ഥലമേറ്റെടുക്കുന്നതിന് 2.53 കോടി രൂപ അനുവദിച്ചത്.
‼️‼️‼️‼️‼️‼️‼️‼️‼️
*നിങ്ങളുടെ ബിസിനസ് ഇനി രഹസ്യമാക്കി വെക്കരുത്*
*ചെറിയ ചിലവിൽ നിങ്ങളുടെ പരസ്യങ്ങൾ മട്ടന്നൂർ വാർത്തയിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ*
📡 *വാർത്തകൾ വാട്സാപ്പ്ലൂടെ വേഗത്തിൽ അറിയാൻ മട്ടന്നൂർ വാർത്തയിൽ ജോയിൻ ചെയ്യൂ.*
*https://chat.whatsapp.com/DULUZMFIUdaLb9jQCBXrnL*