47 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ

47 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽമാഹി :മൊബൈൽ ഫോൺ വഴി 
ഇടപാടുകാർക്ക് മദ്യ വിൽപന എക്സൈസ് റെയ്ഡിൽ 47 കുപ്പി മാഹി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
മുൻഅബ്കാരി കേസിലെപ്രതി തൃപ്പങ്ങോട്ടൂരിലെ വടക്കയിൽ സുനിൽകുമാറിനെ (39)യാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ജെ. സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്.

ഉത്തരമേഖലാ എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ്നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കല്ലിക്കണ്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 500 മില്ലിയുടെ 47കുപ്പി മാഹി മദ്യവുമായി അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വിളിയുടെ അടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി യിൽ 15 ലിറ്റർ മദ്യം വാഹനത്തിൽ കടത്തികൊണ്ടു വരവെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കല്ലിക്കണ്ടി, ചെറക്കണ്ടി, പാറാട് ഭാഗങ്ങളിൽ മദ്യവില്പന നടത്തുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി. പി. സി. , അശോകൻ. കെ, നജീബ്. കെ. കെ. , ഗ്രേഡ്പ്രിവൻ്റീവ് ഓഫീസർ അനീഷ്. പി. , സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി. സി. പി. ഷാജി അലോക്കൻ , റോഷിത്ത് പി. ബിജേഷ്. എം. ബഹു: എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജലീഷ്. പി. , വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന, എം. കെ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.