കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി:കണ്ണൂർ വിളക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് 724 ഗ്രാം സ്വർണം.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി:കണ്ണൂർ വിളക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് 724 ഗ്രാം സ്വർണം.


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ദുബായ് വിമാനത്തവളത്തിൽ നിന്നും ജി8 – 58 ഗോ ഫസ്റ്റ് എയർ വിമാനത്തിൽ എത്തിയ കണ്ണൂർ വിളക്കോട് സ്വദേശി റഫീഖിൻ്റെ കാർട്ടൂൺ ബാഗേജിൽ നിന്ന് 37 ലക്ഷം രൂപ വിലമതക്കുന്ന 724 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.   കാർഡ്‌ബോർഡ് ബോക്‌സിനുള്ളിൽ 1330 ഗ്രാം ഭാരമുള്ള നാല് കാർഡ്‌ബോർഡ് കഷണങ്ങളിലും ഒരു ബെഡ്‌ഷീറ്റ് കവറിലും കാർട്ടൺ ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി ബേബി. പി.സി ചാക്കോ, വിവേക്, ഹരിദാസ്, ശിവരാമൻ, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, കപിൽ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, ബാലൻ കുനിയിൽ, ബെന്നി, വനിതാ പരിശോധക ശിശിര കിരൺ, അസിസ്റ്റന്റ് ലിനേഷ് എന്നിവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.